കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം 30 പുതിയ സിക്ക വൈറസ് ബാധകൂടി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 66 ആയി ഉയർന്നു. ഒക്ടോബർ 23ന് കാൺപൂരിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
പുതിയതായി സിക്ക ബാധിച്ചവരില്‍ കുട്ടികളും ഉൾപ്പെടുന്നുവെന്നുവെന്നാണ് ആരോഗ്യ വകുപ്പ് അതികൃധര്‍ അറിയിച്ചു. പ്രദേശത്തുനിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്കായി ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്കും പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും അയച്ചിട്ടുണ്ട്.
രോഗത്തിന്റെ വ്യാപനം പരിശോധിക്കുന്നതിനും അതിന്റെ ഉറവിടം കണ്ടെത്തുന്നതിനും, ശുചിത്വ പരിപാടികൾ ഊർജ്ജിതമാക്കുന്നതിനും ആരോഗ്യ സംഘങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വീടുതോറുമുള്ള സാമ്പിളുകൾ ശേഖരിക്കാനും പരിശോധന ഉറപ്പാക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അതികൃതർ കൂട്ടിച്ചേർത്തു. പകൽ കാണപ്പെടുന്ന ഈഡിസ് കൊതുകുകളില്‍ നിന്നാണ് സിക്ക വൈറസ് വ്യാപിക്കുന്നത്.
english summary: Sika virus: 30 new cases
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.