19 December 2025, Friday

Related news

November 18, 2025
May 25, 2025
April 29, 2025
March 31, 2025
January 27, 2025
November 23, 2024
November 19, 2024
November 15, 2024
November 6, 2024
November 6, 2024

പാലക്കാട് ഇന്ന് നിശബ്ദ പ്രചരണം ;ഉപതെരഞ്ഞെടുപ്പ് നാളെ

Janayugom Webdesk
തിരുവനന്തപുരം
November 19, 2024 11:24 am

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നാളെ. അവസാനവട്ട വോട്ടുറപ്പിക്കനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ.പി സരിന്‍, യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ഡിഎയുടെ സി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെടെ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂര്‍ത്തിയാകും.

അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. നാളെ രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും.ഗവ.വിക്ടോറിയ കോളേജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്.

വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെയാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക.പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായ ഗവ.വിക്ടോറിയ കോളേജിനും ഇന്ന് (നവംബര്‍ 19) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ എസ് ചിത്ര അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.