19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ഏത്തം ഇടീച്ച് വിട്ടയച്ചു

Janayugom Webdesk
പട്ന
November 25, 2022 10:00 am

ബീഹാറിലെ നവാഡ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ ഏത്തം ഇടീച്ച് വിട്ടയച്ച് ഗ്രാമവാസികള്‍. ബിഹാറിലെ നവാഡ ജില്ലയിലെ കണ്ണൗജ് ഗ്രാമത്തിലാണ് സംഭവം. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞാണ് ഇയാള്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോഴി ഫാമിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. ഇതറിഞ്ഞ ഗ്രാമസഭ ഇയാള്‍ക്ക് ശിക്ഷ നല്‍കാന്‍ തീരുമാനിച്ചു. ഏത്തം ഇടീക്കാനായിരുന്നു ഗ്രാമമുഖ്യന്മാരുടെ നിര്‍ദ്ദേശം. തുടര്‍ന്ന് അഞ്ച് തവണ ഏത്തം ഇടീച്ച ശേഷം പ്രതിയെ വിട്ടയച്ചു. കൂടാതെ പ്രതിയെ പൊലീസിന് കൈമാറേണ്ടതില്ലെന്നും പഞ്ചായത്ത് തീരുമാനിച്ചു.

‘ശിക്ഷ’യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, നിരവധി പേർ പഞ്ചായത്തിന്റെ തീരുമാനത്തെ അപലപിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല പറഞ്ഞു. വിഷയം ഒതുക്കാൻ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Sil­ly pun­ish­ments to ra pe case accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.