19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024

സില്‍വര്‍ ലൈന്‍ വരുന്ന തലമുറകള്‍ക്കും നാടിന്റെ ഭാവിക്കും വേണ്ടി: മുഖ്യമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
March 24, 2022 6:46 pm

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വരുന്ന തലമുറകള്‍ക്കും നാടിന്റെ ഭാവിക്കും വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയിലെ കേരളഹൗസില്‍ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിൽവർ ലൈൻ യാഥാർത്ഥ്യമാകേണ്ട പദ്ധതിയാണെന്നും വൈകിയാൽ വീണ്ടും ചെലവ് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം കോഴിക്കോട് ദേശീയ ജലപാതയുടെ ഡി പി ആറിന് അംഗീകാരം കിട്ടിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണ് സിൽവർ ലൈൻ പദ്ധതി ഒരുക്കുന്നത്. സർക്കാർ വലിയ പ്രാധാന്യമാണ് പദ്ധതിക്ക് നല്‍കുന്നത്. 100% ഹരിതോര്‍ജം ഉപയോഗിച്ചാണ് സില്‍വര്‍ ലൈന്‍ പ്രവര്‍ത്തനം. കൂടാതെ അടുത്ത 50 വര്‍ഷത്തേക്കുള്ള സംവിധാനമാണ് കെ റെയിലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം പരിസ്ഥിതി ലോല പ്രദേശങ്ങിലൂടെ പദ്ധതി കടന്നു പോകുന്നില്ല. വിശദമായ പാരിസ്ഥിതികാഘാത പഠനം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്ലുകള്‍ പിഴുതാല്‍ പദ്ധതി ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോഴുള്ളത് ജനങ്ങളുടെ ആശങ്ക അല്ലെന്നും മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സമരത്തിന് പിറകിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary:Silver Line for future gen­er­a­tions and the future of the coun­try: CM
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.