സിൽവർലൈൻ സർവേ തുടരുമെന്നും സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി കെ രാജന്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണ്. ഏതെങ്കിലും എജൻസികൾക്ക് സമയം കൂടുതൽ വേണമെങ്കിൽ അത് അനുവദിച്ചു കൊടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിവിധ എജൻസികളിൽ ഒന്ന് മാത്രമാണ് രാജഗിരിയെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ജില്ലകളിലെ സാമൂഹികാഘാത പഠനം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് താത്കാലികമായി നിർത്തിവച്ചിരിക്കുകയണ്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് പഠനം നിർത്തിയത്. ജനങ്ങളുടെ നിസഹകരണമാണ് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം റവന്യു വകുപ്പിനെ അറിയിച്ചിരുന്നു.
English Summary:Silver Line Survey will follow; revenue Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.