22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
September 29, 2024
September 14, 2024
September 12, 2024
September 12, 2024
September 12, 2024
March 15, 2024
March 4, 2024
December 31, 2023
November 4, 2023

സിൽവർലൈൻ പദ്ധതി: സിപിഐഎമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് യെച്ചൂരി

Janayugom Webdesk
April 8, 2022 11:06 am

സിൽവർലൈൻ പദ്ധതിയിൽ സിപിഐ എം കേന്ദ്ര — സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന്‌ ആവർത്തിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം പലതവണ വ്യക്തമാക്കിയതാണെന്നും ഏത്‌ ഭാഷയിലാണ്‌ ഇനി പറയേണ്ടതെന്നും യെച്ചൂരി മാധ്യമപ്രവർത്തകരോട്‌ ചോദിച്ചു.

കേരളത്തിൽ വികസനമുണ്ടാകാൻ പാടില്ല എന്ന നിലപാടുള്ള ഒരു സംഘമാണ്‌ സിൽവർലൈൻ പദ്ധതി തകർക്കാൻ ശ്രമിക്കുന്നതെന്ന്‌ പി.ബി അംഗം എസ്‌ രാമചന്ദ്രൻ പിള്ള പറഞ്ഞു. ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ല. 

പരിസ്ഥിതി സംബന്ധിച്ചുള്ള കാര്യങ്ങളിൽ അങ്ങേയറ്റം പ്രാധാന്യത്തോടെ പരിഗണിക്കുന്ന പാർട്ടിയാണ്‌ സിപിഐ എം. ഇക്കാര്യത്തിൽ യെച്ചൂരിയും പിണറായിയും ഞാനും പറയുന്നത്‌ ഒരേ കാര്യമാണ്‌. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച്‌ പദ്ധതി നടപ്പാക്കുമെന്നും എസ്‌ആർപി പറഞ്ഞു.

Eng­lish Summary:Silverline project: Yechury says there is no dif­fer­ence of opin­ion in the CPI (M)

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.