ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടറില്‍. തായ്‌ലന്‍ഡിന്റെ ലോക 10-ാം റാങ്കുകാരി പോണ്‍പാവി ചോച്ചുവോങ്ങിനെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. 21–14, 21–18 എന്ന സ്കോറിന് ആണ് സിന്ധു വിജയിച്ചത്.തുടര്‍ച്ചയായി ഏഴാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പിന്റെ അവസാന എട്ടിലെത്തുന്നത്.
ചോച്ചുവോങ്ങിനെതിരെ മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ആദ്യ ഗെയിം 21–14ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമില്‍ കുറച്ച് വിയര്‍ത്തു. 21–18ന് ഗെയിമും മത്സരവും സ്വന്തമാക്കി. മത്സരം 48 മിനിറ്റ് നീണ്ടുനിന്നു.
english summary;sindu in of Quarter World Badminton Championship
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.