18 October 2024, Friday
KSFE Galaxy Chits Banner 2

മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കും

Janayugom Webdesk
ലഖ്നൗ
March 25, 2022 3:03 pm

ഉത്തർപ്രദേശിലെ എല്ലാ മദ്രസകളിലും ദേശീയഗാനം നിർബന്ധമായും ആലപിക്കണമെന്ന് നിർദേശം നൽകി സംസ്ഥാനത്തെ മദ്രസ ബോർഡ്. സാധാരണ​ഗതിയിൽ ക്ലാസുകൾ തുടങ്ങുന്നതിന്നു മുൻപ് മദ്രസകളിൽ പ്രാർത്ഥന ചൊല്ലാറുണ്ട്. ആ പ്രാർത്ഥനയ്ക്കൊപ്പം ദേശീയഗാനം കൂടി ആലപിക്കണമെന്നാണ് യുപി മദ്രസബോർഡിന്റെ പുതിയ നിർദേശം. യുപി മദ്രസ ബോർഡ് അധ്യക്ഷൻ ഇഫ്റ്റഖർ അഹമ്മദ് ജാവേദിന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് പുതിയ തീരുമാനം. മദ്രസാ വിദ്യാർത്ഥികളിൽ രാജ്യസ്നേഹം വളർത്തിയെടുക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിർദേശം.

സ്വാതന്ത്ര്യദിനത്തിൽ ദേശീയഗാനം ആലപിക്കുന്നതും ദേശീയപതാക ഉയർത്തുന്നതും 2017 മുതൽ യുപിയിലെ മദ്രസകളിൽ നിർബന്ധമാക്കിയിരുന്നു. ഇതിന് പുറമേ മദ്രസകളിൽ സമഗ്രമാറ്റം വരുത്താനുതകുന്ന നിരവധി തീരുമാനങ്ങളാണ് ബോർഡ് കൈക്കൊണ്ടിട്ടുള്ളത്. എല്ലാ സ്കൂളുകളിലും മുടക്കമില്ലാതെ ദേശീയഗാനം ആലപിക്കുന്നുണ്ട്. രാജ്യത്തിന്റെ സംസ്ക്കാരവും ചരിത്രവും അവരും അറിയണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബോർഡ് അധ്യക്ഷൻ വ്യക്തമാക്കി.

eng­lish summary;Singing of the Nation­al Anthem will be made com­pul­so­ry in Madrasa

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.