23 January 2026, Friday

Related news

January 22, 2026
January 22, 2026
January 21, 2026
January 20, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 14, 2026

ജില്ലാ നേതൃത്വത്തെ നോക്കുകുത്തിയാക്കി ഒറ്റക്കുള്ള പ്രചാരണം; ഷാഫി പറമ്പിലിന് താക്കീത് നൽകി കെപിസിസി നേതൃത്വം

Janayugom Webdesk
തിരുവനന്തപുരം
October 21, 2024 7:24 pm

ജില്ലാ നേതൃത്വത്തെ നോക്കുകുത്തിയാക്കി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിനായി ഒറ്റക്ക് പ്രചാരണം നടത്തുന്ന ഷാഫി പറമ്പിൽ എംപിക്ക് കെപിസിസിയുടെ താക്കീത്. ജില്ലാ നേതൃത്വവുമായി കൂടിയാലോചന ഇല്ലാതെയായിരുന്നു ഷാഫിയുടെ പ്രചാരണം. രാഹുലിന്റെ പ്രചാരണ രീതിയും സ്ഥലവും തീരുമാനിക്കുന്നത് ഷാഫി പറമ്പിൽ ആയിരുന്നു. കൂടാതെ സ്ഥാനാർത്ഥി ആരെ സന്ദർശിക്കണമെന്ന് നിർദേശിക്കുന്നതും ഷാഫിയായിരുന്നു . ഇത് ജില്ലാ നേതൃത്വത്തിന്റെ കടുത്ത എതിർപ്പിന് ഇടയാക്കി .

 

എൽ ഡി എഫ് സ്ഥാനാർത്ഥിയായി പി സരിൻ വന്നതോടെ കോൺഗ്രസ് ക്യാമ്പ് ആശങ്കയിലാണ് . കഴിഞ്ഞ തവണ കേവലം മൂവായിരത്തോളം വോട്ടിന് മാത്രമാണ് ഷാഫിക്ക് ജയിക്കാനായത് . അതിനാൽ ഷാഫിയുമായുള്ള പ്രചാരണം യുഡിഎഫിന് തിരിച്ചടിയാകുമെന്ന ഭയവും ജില്ലാ നേതൃത്വത്തിനുണ്ട്. ഡോ. പി സരിനെ മത്സരിപ്പിക്കണമെന്നായിരുന്നു ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് താൽപര്യം . അതിനെയെല്ലാം വെട്ടി മണ്ഡലവുമായി യാതൊരു ബന്ധവുമില്ലാത്ത രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാടേക്ക് കെട്ടിയിറക്കാൻ മുൻകൈയെടുത്തത് ഷാഫിയായിരിന്നു . ഇത് കോൺഗ്രസ് നേതാക്കളുടെ കടുത്ത വിയോജിപ്പിന് വഴിതുറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.