
സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ 16,32,547 ആയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. എസ്ഐആറിന്റെ ഭാഗമായി 2,55,14,591 ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ നിന്നുള്ള ഫോമുകൾ ഇനിയും മടക്കി നൽകിയിട്ടില്ലാത്തവർ എത്രയും വേഗം പൂരിപ്പിച്ച് ബിഎൽഒമാരെ ഏല്പിക്കണം. ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി സജ്ജമാക്കിയിട്ടുള്ള ക്യാമ്പുകൾ തുടരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.