
പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾക്കുശേഷം തമിഴ്‌നാട്ടിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയിൽ ഉണ്ടായിരുന്ന 74 ലക്ഷത്തിലധികം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.
പരിഷ്കരണ നടപടികൾക്ക് മുമ്പ് 6.41 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. പുതിയ പട്ടിക പ്രകാരം ഇത് 5.67 കോടിയായി കുറഞ്ഞു. ആകെ വോട്ടർമാർ 5,67,07,380 പേരാണ്. ഇവരില്‍ സ്ത്രീ വോട്ടർമാർ 2.89 കോടി (2,89,60,838) യാണ്. പുരുഷ വോട്ടർമാർ 2.77 കോടി (2,77,38,925) യും, 7,617 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.
പുരുഷന്മാരെക്കാൾ വനിതാ വോട്ടർമാരാണ് കൂടുതലുള്ളത്. 85 വയസിന് മുകളിൽ പ്രായമുള്ള 3.99 ലക്ഷം മുതിർന്ന പൗരന്മാരും 4.63 ലക്ഷം ഭിന്നശേഷിക്കാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചെങ്കല്പേട്ട് ജില്ലയിലെ ഷോഴിങ്ക നല്ലൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് (5.36 ലക്ഷം). ചെന്നൈ ജില്ലയിലെ ഹാർബർ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാർ (1.16 ലക്ഷം). എഗ്‌മൂർ (എസ്‌സി) മണ്ഡലമാണ് കുറഞ്ഞ വോട്ടർമാരുള്ള രണ്ടാമത്തെ മണ്ഡലം.
നേരത്തെ കേരളമടക്കം എസ്ഐആര്‍ പൂര്‍ത്തിയായ ഒമ്പത് സംസ്ഥാന‑കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് 1,70,28,514 പേരെ ഒഴിവാക്കിയിരുന്നു. ഇനി ബംഗാള്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളുടെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.