
സംസ്ഥാനസര്‍ക്കാരും വിവിധ രാഷട്രീയ പാര്‍ട്ടികളും നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടുക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു .ഹർജികൾ നവംബർ 26ന് വീണ്ടും പരിഗണിക്കുന്നതായിരിക്കും.
കേരളത്തിന്റെ ഹർജികൾ പ്രത്യേകം പരിഗണിക്കും.അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ് ഐ ആർ നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കേരളം ഹര്‍ജിയില്‍ വാദിച്ചത്. തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ എസ് ഐ ആർ മാറ്റിവയ്ക്കണമെന്നും സർക്കാർ എസ്ഐ ആറുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. എസ് ഐ ആർ ഭരണഘടനാ വിരുദ്ധമെന്ന് പാർട്ടികൾ നല്‍കിയ ഹർജിയില്‍ വാദിച്ചു.എസ് ഐ ആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദ്ദം മൂലം ബിഎല്‍ഒ അനീഷ് ജോര്‍ജ്ജ് ആത്മഹത്യ ചെയ്തതും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.