
അതിതീവ്ര പ്രത്യേക വോട്ടര്‍ പരിഷ്കരണം നടന്ന് വരുന്ന എട്ട് സംസ്ഥാനങ്ങളില്‍ നിരീക്ഷകരെ നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട് അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലാണ് നിരീക്ഷകരെ നിയമിച്ചത്. സ്പെഷ്യല്‍ റോള്‍ നിരീക്ഷകര്‍ (എസ്ആര്‍ഒ) സംസ്ഥാന — ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് എസ്ഐആര്‍ നടപടിക്രമം വിലയിരുത്തും. ദേശീയ‑സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ഇവര്‍ ചര്‍ച്ച നടത്തും. ഉത്തര്‍പ്രദേശ്, ഗുജറാത്ത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും എസ്ആര്‍ഒമാരെ നിയോഗിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.