7 December 2025, Sunday

Related news

November 30, 2025
November 26, 2025
November 23, 2025
November 21, 2025
November 21, 2025
November 17, 2025
November 3, 2025
November 2, 2025
September 27, 2025
September 22, 2025

എസ്‌ഐആര്‍ സമ്മര്‍ദം; രാജസ്ഥാനിൽ ബി‌എൽ‌ഒ ആത്മഹത്യ ചെയ്തു

Janayugom Webdesk
ജയ്പൂർ
November 17, 2025 8:47 am

രാജസ്ഥാനിൽ ബി‌എൽ‌ഒയായി ജോലി ചെയ്യുന്ന അധ്യാപകൻ സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാകൻ മുകേഷ് ജാൻ​ഗിഡാണ് ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പെഴുതിവച്ച്‌ ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു മുകേഷ്. 

എസ്‌ഐആർ ജോലികൾ കാരണം താൻ സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട്‌ മുകേഷ് ജാൻ​ഗിഡ് കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബവും ആരോപിച്ചു. 

എസ്‌ഐആറിന്റെ സമ്മർദത്തെ തുടർന്ന്‌ കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒയായ അനീഷ്‌ ജോർജ്‌ ആത്‌മഹത്യ ചെയ്‌തതിന്‌ പിന്നാലെയാണ്‌ ഈ വാര്‍ത്ത പുറത്തുവരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.