16 January 2026, Friday

Related news

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
January 6, 2026
December 31, 2025
December 30, 2025

എസ്ഐആർ സമയ പരിധി നീട്ടി; കരട് വോട്ടർ പട്ടിക ഡിസംബർ 16ന്

Janayugom Webdesk
തിരുവനന്തപുരം
November 30, 2025 2:33 pm

എസ്ഐആർ സമയ പരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഡിസംബർ 16 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. ഫോമുകൾ തിരികെ നൽകാൻ ഡിസംബര്‍ 11 വരെയാണ് സമയം അനുവദിച്ചു. കരട് വോട്ടർ പട്ടിക അതിന് ശേഷമാകും പ്രസിദ്ധീകരിക്കുക. എസ്ഐആർ തിടുക്കത്തിൽ നടപ്പിലാക്കണമെന്ന തീരുമാനത്തിൽ ജോലിഭാരം താങ്ങാനാവാതെ നിരവധി ബിഎൽഒമാർ ജീവനൊടുക്കിയപ്പോഴും സമയം നീട്ടില്ല എന്ന നിലപാടിലായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ. ഡിസംബർ 4നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്നത്.

കേരളവും തമിഴ്നാടും അടക്കം 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. കരട് വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ അത് പ്രസിദ്ധീകരിച്ച് ഒരുമാസത്തിനകം അറിയിക്കണം. 2026 ജനുവരി 15 വരെയാണ് പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാൻ സമയമുള്ളത്. അന്തിമ പട്ടിക ഫെബ്രുവരി 14നായിരിക്കും പുറത്തിറക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.