
എസ്ഐആറിനെതിര കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട സുപ്രീം കോടതി കേസ് ഡിസംബര്‍ രണ്ടിലേക്കു മാറ്റി.
തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പരിപാടിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി വിതയ്ക്കുകയാണെന്ന് കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളും സമര്‍പ്പിച്ച ഹര്‍ജികള്‍ക്ക് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. ഹര്‍ജികളില്‍ വാദം കേട്ട കോടതി, ബന്ധപ്പെട്ട കക്ഷികള്‍ ഡിസംബര്‍ ഒന്നിനകം മറുപടി നല്‍കണമെന്ന സമയപരിധി നിശ്ചയിച്ച് ഡിസംബര്‍ രണ്ടിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിന്റെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്ഐആറിനായി ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണം താളം തെറ്റുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരാകരിച്ചു. വോട്ടര്‍ പട്ടിക പുതുക്കലിനുള്ള 99% ഫോം വിതരണം ഇതിനോടകം പൂര്‍ത്തിയായതായി കമ്മിഷന്‍ കോടതിയെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.