
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ കരട് എസ്ഐആര്‍ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നീവിടങ്ങളിലെ കരട് പട്ടികയാണ് പുറത്തിറക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാരും (സിഇഒ) ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറും (ഡിഇഒ) കരട് പട്ടികയുടെ കോപ്പി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. കണ്ടെത്താന്‍ സാധിക്കാത്തവര്‍, സ്ഥലം മാറിപ്പോയവര്‍, മരിച്ചവര്‍, ഇരട്ട വോട്ടര്‍ പട്ടികയിലുള്ളവര്‍ തുടങ്ങിയവരുടെ വിവരങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.