89-ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം. ഒമിക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാണ് 30, 31, ജനുവരി ഒന്നുവരെ ശിവഗിരി തീർത്ഥാടനം നടക്കുക. ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ എട്ടുവിഷയങ്ങളെ ആസ്പദമാക്കിയും സമകാലീന പ്രശ്നങ്ങളെ ഉൾക്കൊണ്ടും 13 സമ്മേളനങ്ങളാണ് ഇക്കുറി സംഘടിപ്പിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരു സ്ഥാപിച്ച മതമഹാപാഠശാല അഥവാ ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി പ്രമാണിച്ചു പ്രത്യേകമായി വിശേഷാൽ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ശിവഗിരിയിലെ സന്യാസിവര്യന്മാരും ഗുരുവിന്റെ ശിഷ്യപരമ്പരയിലെ ഇതരമഠങ്ങളിലുള്ള മഹത്തുക്കളും ഈ വിശേഷാൽ സമ്മേളനത്തിൽ പങ്കെടുക്കും.
English Summary: Sivagiri pilgrimage begins today
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.