23 January 2026, Friday

Related news

January 21, 2026
January 4, 2026
December 31, 2025
December 29, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025
December 6, 2025

ആന്ധ്രയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് ആറ് മരണം

Janayugom Webdesk
വിജയവാഡ
October 29, 2023 11:20 pm

ആന്ധ്രാപ്രദേശിലെ വിസിനഗരം ജില്ലയിലെ അലംമണ്ട‑കനകപട്ടീല്‍ സ്റ്റേഷനില്‍ എക്സ്പ്രസ് ട്രെയിനും പാസഞ്ചര്‍ തീവണ്ടിയും കൂട്ടിയിടിച്ച് ആറ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയര്‍ന്നേക്കും. ഇന്ന് രാത്രി 7.30 ഓടെയാണ് അപകടം നടന്നത്. വിശാഖപട്ടണത്ത് നിന്ന് റായഗഡയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും പലാസ എക്സ്പ്രസ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്.

ബ്രേക്ക് തകരാര്‍ കാരണം നിര്‍ത്തിയിട്ട പാസഞ്ചര്‍ ട്രെയിനിലേക്ക് പലാസ എക്സ്പ്രസ് ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി ഇടിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് പാ‍സഞ്ചര്‍ ട്രെയിനിന്റെ മൂന്നു ബോഗികള്‍ പാളം തെറ്റി. അപകട സ്ഥലത്തേയ്ക്ക് ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരെയും അയച്ചതായി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നു വരുന്നതായും പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഏതാനും മാസം മുമ്പ് ഒഡിഷയിലെ ബാലസോറില്‍ മൂന്നു തീവണ്ടികള്‍ കൂട്ടിയിടിച്ച് 300 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Six killed in train col­li­sion in Andhra Pradesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.