19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 1, 2024
October 22, 2024
September 3, 2024
June 15, 2024
May 23, 2024
May 13, 2024
April 16, 2024
April 9, 2024
March 27, 2024
March 19, 2024

ഛത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് വനിതാ കേഡർമാർ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Janayugom Webdesk
ബീജാപൂർ
March 27, 2024 3:27 pm

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ബുധനാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് വനിതാ കേഡർമാർ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബസഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടാത്.

തെരച്ചിലില്‍ രണ്ട് സ്ത്രീകളുൾപ്പെടെ ആറ് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങളും വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ഐജി പറഞ്ഞു. മരിച്ചവരെതിരിച്ചറിഞ്ഞട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റുമുട്ടലിൽ മറ്റ് നിരവധി മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 19 ന് പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ബസ്തർ ലോക്സഭാ മണ്ഡലത്തിലാണ് ബിജാപൂർ ജില്ല സ്ഥിതി ചെയ്യുന്നത്.

Eng­lish Sum­ma­ry: Six Maoists, includ­ing two women cadres, were killed in an encounter with secu­ri­ty per­son­nel in Chhattisgarh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.