15 January 2026, Thursday

Related news

August 27, 2025
July 26, 2025
July 6, 2025
June 6, 2025
May 26, 2025
April 7, 2025
April 5, 2025
March 1, 2025
February 12, 2025
January 3, 2025

വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ആറ് അദ്ധ്യാപികമാര്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2023 3:36 pm

വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ആറ് അദ്ധ്യാപികമാര്‍ അമേരിക്കയില്‍ അറസ്റ്റില്‍.ഞെട്ടിക്കുന്ന സംഭവത്തില്‍ രണ്ട് ദിവസത്തിനിടെയാണ് ആറ് പേരും അറസ്റ്റിലായിത്.

എലന്‍ ഷെല്‍,ഹെതര്‍ ഹെയര്‍,എമിലി ഹാന്‍കോക്ക്, ക്രിസ്റ്റന്‍ ഗാന്റ്, അല്ലീ ഖേരദ്മണ്ട്, ഹന്ന മാര്‍ത്ത് എന്നീ അധ്യാപികമാരെയാണ് വിവിധ സ്‌കൂളുകളിലെ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡാന്‍വില്ലിലെ എലന്‍ഷെല്‍ (38) എന്ന അധ്യാപിക 16 വയസുള്ള രണ്ട് ആണ്‍കുട്ടികളുമായി മുന്നു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗരാര്‍ഡ് കൗണ്ടി ജില്ലാ കോടതിയില്‍ ഇവരെഹാജരാക്കി .

എലന്‍ഷെൽ വുഡ്‌ലോൺ എലിമെന്ററി സ്‌കൂളിൽ അധ്യാപക സഹായിയായി ജോലി ചെയ്യുകയും അതിനുമുമ്പ് ലങ്കാസ്റ്റർ എലിമെന്ററി സ്‌കൂളിൽ ജോലി ചെയ്യുകയും ചെയ്തുവെന്ന് റിപ്പോർട്ട് ചെയ്യുന്നു.കേസിനെ തുടര്‍ന്ന് എലന്‍ ഷെല്ലിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ പറഞ്ഞിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് മറ്റൊരു അധ്യാപികയായ ഹെതര്‍ ഹെയറിനെതിരായ കേസ്. ഒക്ലഹോമയില്‍ നിന്നുള്ള എമിലി ഹാന്‍കോക്കും ഇതേ കുറ്റത്തിനാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ലിങ്കണ്‍ കൗണ്ടിയിലെ പകരക്കാരിയായി എത്തിയ എമിലി 15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയായിരുന്നു. സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ വെച്ചാണ് വിദ്യാര്‍ത്ഥിയുമായി ഇവര്‍ ബന്ധപ്പെട്ടത്. അയോവയിലെ ഡെസ് മോയിന്‍സിലെ ഒരു കാത്തലിക് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ ക്രിസ്റ്റന്‍ ഗാന്റ് കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി അഞ്ച് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് കേസ്.

ജെയിംസ് മാഡിസണ്‍ ഹൈസ്‌കൂളിലെ അദ്ധ്യാപികയായ അല്ലീ ഖേരദ്മണ്ട് ഒരു വിദ്യാര്‍ത്ഥിയുമായി മാസങ്ങളായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ്
കേസ്. നോര്‍ത്താംപ്ടണ്‍ ഏരിയ ഹൈസ്‌കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 26 കാരിയും ജാവലിന്‍ പരശീലകയുമായ ഹന്ന മാര്‍ത്ത് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

17 വയസ്സുള്ള ആണ്‍കുട്ടിയുമായാണ് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് കേസ്. ഇതാദ്യമായല്ല അമേരിക്കയില്‍ ഇത്തരം കേസുകള്‍ക്ക് അധ്യാപികമാര്‍ പിടിയിലാകുന്നത്. കഴിഞ്ഞ വര്‍ഷം തന്റെ വിദ്യാര്‍ത്ഥിയില്‍ നിന്ന് അധ്യാപിക ഗര്‍ഭം ധരിച്ച സംഭവം വരെ അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Eng­lish Summary:
Six teach­ers arrest­ed for hav­ing sex with students

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.