നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പൂനെയിലെ യെരവാഡയിലെ ശാസ്ത്രിനഗറിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 11 മണിയോടെ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബിന് വേണ്ടി നിർമിച്ച ഇരുമ്പു വലയുടെ മേൽക്കൂരയാണ് തകർന്നത്. പത്തോളം തൊഴിലാളികളെ രക്ഷപ്പെടുത്തി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: Six workers die‑d after building collapse in Pune
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.