27 December 2024, Friday
KSFE Galaxy Chits Banner 2

Related news

May 16, 2024
April 13, 2024
March 31, 2024
January 2, 2024
April 24, 2023
April 17, 2023
March 7, 2023
March 4, 2023
March 1, 2023
February 24, 2023

മസ്തിഷ്ക മരണം സംഭവിച്ച ആറ് വയസുകാരി മടങ്ങിയത് അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി: എംയിസിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി റോളി

Janayugom Webdesk
ന്യൂഡൽഹി
May 22, 2022 2:04 pm

ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിനിയായ ആറുവയസുകാരി റോളി പ്രജാപതി ജീവന്‍ വെടിഞ്ഞത് അഞ്ചുപേര്‍ക്ക് പുതുജീവിതം നല്‍കി. മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടര്‍ന്ന് വെടിയേറ്റ നിലയിലാണ് റോളിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. നോയിഡയിൽ അജ്ഞാതർ നടത്തിയ വെടിവയ്പ്പിലാണ് കുഞ്ഞിന് പരിക്കേറ്റത്. തലക്ക് വെടിയേറ്റ റോളിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമസിയാതെ, പരിക്കിന്റെ തീവ്രത കാരണം അവൾ കോമയിലേക്ക് പോകുകയും തുടർന്ന് ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഡോക്ടർമാർ അവളുടെ മസ്തിഷ്കമരണം പ്രഖ്യാപിച്ചു. തുടർന്നാണ് മാതാപിതാക്കൾ അവയവദാന സന്നദ്ധത അറിയിച്ചത്. അത് അഞ്ചുപേർക്ക് പുതുജീവനേകി. എയിംസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് റോളി. 

കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായും ഇനി ജീവിതത്തിലേക്ക് മടങ്ങിവരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ആശുപത്രി അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കളെ ബോധിപ്പിച്ചു. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സമ്മതം അറിയിച്ചു. റോളിയുടെ കരൾ, വൃക്കകൾ, കോർണിയ, ഹൃദയ വാൽവ് എന്നിവയാണ് ദാനം നൽകിയത്. മകള്‍ ജീവനോടെയില്ലെങ്കിലും അഞ്ചുപേര്‍ക്ക് ജീവിതം നല്‍കാന്‍ അവള്‍ കാരണമായതിന്റെ ആശ്വാസത്തിലാണ് റോളിയുടെ പിതാവ് ഹർനാരായൺ പ്രത്ജാപതിയും അമ്മ പൂനം ദേവിയും. 

Eng­lish Sum­ma­ry: Six-year-old brain-dead girl returns to revive five: Roly becomes Mois’ youngest organ donor

You may like this video also

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.