
കാലിഫോർണിയയിലെ ലേക്ക് താഹോ മേഖലയിലുണ്ടായ ഹിമപാതത്തില്‍ പത്ത് സ്കീയിംഗ് താരങ്ങളെ കാണാതായി. ചൊവ്വാഴ്ച രാവിലെ 11:30ഓടെ കാസിൽ പീക്ക് മേഖലയിലാണ് അപകടമുണ്ടായതെന്ന് നെവാഡ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. നാല് ഗൈഡുകളും 12 ഉപഭോക്താക്കളും അടങ്ങുന്ന 16 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ആറ് പേർ സുരക്ഷിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാണാതായ പത്ത് പേർക്കായി പ്രദേശത്തെ പ്രമുഖ സ്കീ റിസോർട്ടുകളിൽ നിന്നുള്ള വിദഗ്ധ സംഘങ്ങൾ തിരച്ചിൽ നടത്തുന്നുണ്ട്.
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് സിയറ അവലാഞ്ച് സെന്റർ മേഖലയിൽ ‘ഹൈ അലർട്ട്’ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30 ഇഞ്ചോളം മഞ്ഞുവീഴ്ചയാണ് ഇവിടെ രേഖപ്പെടുത്തിയത്. കനത്ത കാറ്റും കാഴ്ചാപരിധി കുറഞ്ഞതും കാരണം രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നുണ്ട്. നിലവിൽ 46 രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ട്. മോശം കാലാവസ്ഥയെത്തുടർന്ന് മേഖലയിലെ പ്രധാന ഹൈവേകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.