ഇന്ത്യാക്കാര്‍ക്ക് 20 വര്‍ഷത്തിലേറെയായി ലോകോത്തര സെഡാനുകള്‍ നല്‍കുന്ന പാരമ്പര്യം നിലനിര്‍ത്താന്‍ സ്‌കോഡ പുതിയ കാര്‍ വിപണിയിലെത്തിച്ചു. പുതിയ സ്ലാവിയ 1.0 ടിഎസ്‌ഐ എന്ന പുതിയ സെഡാനാണ് സ്‌കോഡ ഓട്ടോ ഇന്ത്യ അവതരിപ്പിച്ചത്. സുരക്ഷയുടേയും സൗകര്യങ്ങളുടേയും കാര്യത്തില്‍ ഈ സെഡാന്‍ മറ്റുള്ളവയേക്കാള്‍ ഒരുപടി മുന്നിലാണ്.
10.69 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്നു. രണ്ട് ട്രാന്‍സ്മിഷനുകളുള്ള മൂന്ന് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാണ്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, സണ്‍റൂഫ് ഓപ്ഷനോടുകൂടിയ ഫുള്ളി ലോഡഡ് സ്‌റ്റൈല്‍ വേരിയന്റിന് 15.39 ലക്ഷം രൂപയാണ് വില. സ്ലാവിയ 1.0 ടിഎസ്‌ഐയില്‍ എല്ലാ വേരിയന്റുകളിലും സിക്‌സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഉണ്ട്.
”ഓള്‍-ന്യു 1.0 ടിഎസ്‌ഐ ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുന്നു. ഞങ്ങള്‍ ഈ പ്രീമിയം മിഡ്-സൈസ് സെഡാന്‍ പ്രദര്‍ശിപ്പിച്ചത് മുതല്‍ അതിന്റെ രൂപകല്‍പ്പനയ്ക്ക് മികച്ച ഫീഡ്ബാക്കാണ് ലഭിച്ചത്. നൂതനവും കാര്യക്ഷമവുമായ എഞ്ചിന്‍ ഇതിന് മികച്ച കരുത്തും ടോര്‍ക്കും നല്‍കുന്നു, സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി രൂപകല്‍പന ചെയ്ത പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച പുതിയ സ്ലാവിയക്ക് 1‑ലിറ്റര്‍, ത്രീ-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കരുത്ത് പകരും. ഈ എഞ്ചിന്‍ 10.7 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തെ പ്രാപ്തമാക്കുന്നു.
മികച്ച ഫീച്ചറുകള്‍ സ്ലാവിയയിലുണ്ട്. പ്രീമിയം മിഡ്-സൈസ് സെഡാന്‍ സെഗ്മെന്റിലെ ഏറ്റവും വീതിയേറിയ കാറാണ് സ്‌കോഡ സ്ലാവിയ. 1507 മില്ലീമീറ്ററുള്ള സ്ലാവിയ ഈ വിഭാഗത്തില്‍ ഏറ്റവും ഉയരം കൂടിയതാണ്. 2651 മില്ലിമീറ്റര്‍ വരെ നീളുന്ന വീല്‍ബേസുള്ള സ്ലാവിയയില്‍ അഞ്ച് മുതിര്‍ന്ന ആളുകള്‍ക്ക് പരമാവധി ഹെഡ്, ഷോള്‍ഡര്‍, ലെഗ്റൂം ഇടം വാഗ്ദാനം ചെയ്യുന്നു. 521 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയുണ്ട്. പിന്‍സീറ്റ് മടക്കി വയ്ക്കുമ്പോള്‍ ഇത് 1050 ലിറ്ററാകും. കൂടാതെ, 179 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്.
സുരക്ഷയുടെ കാര്യത്തിലും സ്ലാവിയ മറ്റ് സെഡാനുകളേക്കാള്‍ മുന്നിലാണ്. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മികച്ച ട്രാക്ഷനുള്ള ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ സിസ്റ്റം എന്നിവ ഇതില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. അപകടമുണ്ടായാല്‍ തുടര്‍ന്നുള്ള കൂട്ടിയിടികള്‍ മള്‍ട്ടി കൊളിഷന്‍ ബ്രേക്ക് തടയുകയും സുരക്ഷിതമായി കാറിനെ നിര്‍ത്തുകയും ചെയ്യും. ഇത് കൂടാതെ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് ബ്രേക്ക് ഡിസ്‌ക് ക്ലീനിംഗ് ഫംഗ്ഷന്‍, റിയര്‍ വ്യൂ ക്യാമറ, ടയറിലെ മര്‍ദ്ദം നിരീക്ഷിക്കാനുള്ള സംവിധാനം, ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്ലാമ്പുകള്‍, വൈപ്പറുകള്‍ തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്. കുട്ടികളുടെ സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.
എല്ലാ ഇന്‍ഫോടെയ്ന്‍മെന്റിനും നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കുമായി സ്‌കോഡ പ്ലേ ആപ്പുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ലിങ്ക്, സ്‌കോഡ കണക്റ്റ് എന്നിവ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന 25.4 സെ.മീ നൂതന ടച്ച്സ്‌ക്രീന്‍ ഡാഷിന്റെ കേന്ദ്രഭാഗമാണ്. ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യത്തിനായി സ്ലാവിയയില്‍ 20.32 സെന്റിമീറ്റര്‍ പ്രോഗ്രാം ചെയ്യാവുന്ന ഡിജിറ്റല്‍ കോക്ക്പിറ്റ് സജ്ജീകരിച്ചിരിക്കുന്നു. പിന്നിലെ യാത്രക്കാര്‍ക്ക് ഡ്യുവല്‍ എസി വെന്റുകളും മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഡ്യുവല്‍ യുഎസ്ബി പോര്‍ട്ടുകളും ഉണ്ട്.
സ്ലാവിയക്ക് നാല് വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്റര്‍ വാറന്റി ഉണ്ട്. കൂടാതെ, സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ‘പീസ് ഓഫ് മൈന്‍ഡ്’ പദ്ധതി പ്രകാരം അറ്റകുറ്റപ്പണികള്‍ക്കായി വിവിധ പാക്കേജുകള്‍ ലഭ്യമാണ്. ഭൂരിഭാഗംഘടകങ്ങളും പ്രാദേശികമായി നിര്‍മ്മിച്ചതാണ്. അതിനാല്‍, അവ മാറ്റിവയ്ക്കുന്നതിനുള്ള നിരക്ക് താങ്ങാനാവുന്നതും എളുപ്പത്തില്‍ ലഭ്യവുമാണെ്. ഇതിലൂടെ ഉടമയുടെ ചെലവുകള്‍ കുറയുന്നു. സെഡാന്‍ എക്സ്‌ക്ലൂസീവ് ക്രിസ്റ്റല്‍ ബ്ലൂ, ഇന്ത്യയ്ക്ക് മാത്രമുള്ള ടൊര്‍ണാഡോ റെഡ്, കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ നിറങ്ങളില്‍ ഈ വാഹനം ലഭ്യമാണ്.
English Summary:Skoda Auto all india All-New Slavia in market
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.