21 January 2026, Wednesday

Related news

January 19, 2026
January 16, 2026
January 14, 2026
January 13, 2026
January 11, 2026
January 8, 2026
January 5, 2026
December 24, 2025
December 23, 2025
December 20, 2025

ഭാര്യയെ കൊല്ലാൻ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ വരഞ്ഞു; ഭർത്താവ് പിടിയിൽ

Janayugom Webdesk
കൽപ്പറ്റ
September 6, 2024 10:25 am

ഭാര്യയെ കൊല്ലാൻ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ വരഞ്ഞ സംഭവത്തിൽ ഭർത്താവ് പിടിയിൽ. വെള്ളമുണ്ട അലഞ്ചേരി മുക്ക് കാക്കഞ്ചേരി നഗറിൽ ബാലൻ (30) ആണ് പിടിയിലായത്. കാക്കഞ്ചേരിയിലുള്ള കടയില്‍ പോയി മടങ്ങി വരുംവഴിയാണ് യുവതിയെ ഉപദ്രവിച്ചത്. ബാലന്റെ വീടിന് മുന്‍വശത്ത് എത്തിയപ്പോൾ ഇയാൾ കയ്യില്‍ കരുതിയ ബ്ലേഡ് കൊണ്ട് യുവതിയുടെ കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിക്കുകയായിരുന്നു.

കൃത്യത്തിനു ശേഷം ഓടി രക്ഷപ്പെട്ട ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് വീടിന് അടുത്തുള്ള വയലില്‍ തടഞ്ഞു വെച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. നിരന്തര മദ്യപാനവും ശാരീരിക ഉപദ്രവവും ചീത്തവിളിയും കാരണമാണ് യുവതി ബാലനില്‍ നിന്ന് അകന്ന് കഴിഞ്ഞിരുന്നത്. വീണ്ടും ഒരുമിച്ചു ജീവിക്കുന്നതിനുള്ള അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതിലുളള വിദ്വേഷമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. മുമ്പ് പല തവണ ബാലന്‍ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.