തൃശൂര്‍ മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. 79 കന്നാസുകളില്‍ ആയി 2,600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. മുന്തിരിക്കടിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് മുന്തിരി കച്ചവടത്തിന് കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കടത്ത്. തൃശൂര്‍ സ്വദേശിക്ക് സ്പിരിറ്റ് കൈമാറാനുള്ള ശ്രമത്തിനിടെയാണ് എക്‌സൈസ് പിടികൂടിയത്. സ്പിരിറ്റ് വാങ്ങാന്‍ എത്തിയ ആളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാഹനം എടുത്ത് പ്രതി കടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.