എസ്എംവി ഗവൺമെന്റ് മോഡൽ സ്കൂളില്‍ ഇന്നു മുതല്‍ പെൺകുട്ടികളും. നാലു വിദ്യാര്‍ത്ഥിനികളാണ് സ്കൂളിലെത്തിയത്. സ്കൂളിലെത്തിയ പെണ്‍കുട്ടികളെ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഐഡി കാര്‍ഡ് നല്‍കി സ്വീകരിച്ചു.
1834ൽ സ്കൂൾ സ്ഥാപിതമായതിനുശേഷം 190 വർഷം പിന്നിട്ടപ്പോഴാണ് ഇവിടെ പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നത്.
ഒരു വർഷത്തോളം നീണ്ട നടപടിക്രമങ്ങൾക്കു ശേഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് എസ്എംവിയിൽ പെൺകുട്ടികളെയും പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. 5 മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകുകയായിരുന്നു.
English Summary: smv school girls admission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.