സെക്രട്ടേറിയറ്റിലെ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാരെ പരിഭ്രാന്തിയിലാഴ്‌ത്തി. രാവിലെ പത്തു മണിക്കു ശേഷം പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ ഇതിനെ അടിച്ചു കൊന്നു. പഴയ നിയമസഭാ മന്ദിരത്തിനു തൊട്ടുപിന്നിലുള്ള ഓഫിസ് കെട്ടിടത്തിലാണ് പാമ്പ് കയറിക്കൂടിയത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജല വിഭവ വകുപ്പ് ഓഫിസും ഇതിനു സമീപത്താണ്. അന്ന് പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.