19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 19, 2024
September 9, 2024
September 5, 2024
July 10, 2024
June 19, 2024
May 28, 2024
April 1, 2024
March 26, 2024
February 9, 2024
December 3, 2023

നിശാപാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം; യുട്യൂബര്‍ക്കെതിരെ കേസ്

Janayugom Webdesk
നോയ്ഡ
November 3, 2023 11:18 pm

നിശാപാര്‍ട്ടിയില്‍ വിഷപ്പാമ്പുകളെയും പാമ്പിന്‍ വിഷവും ഉപയോഗിച്ച ബിഗ്ബോസ് താരവും യുട്യൂബറുമായ എല്‍വിഷ് യാദവിനെതിരെ പൊലീസ് കേസ്. സംഭവത്തില്‍ അഞ്ചുപേരെ നോയ്ഡ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

നോയ്ഡയിലെ ഫാം ഹൗസുകളില്‍ പാമ്പിന്‍ വിഷവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നതായും പാമ്പുകളെ ഉപയോഗിച്ച് വീഡിയോകള്‍ ഷൂട്ട് ചെയ്‌തെന്നും ആരോപിച്ച്‌ പീപ്പിള്‍ ഫോര്‍ അനിമല്‍ (പിഎഫ്‌എ) എന്ന സംഘടനയുടെ പ്രവര്‍ത്തകനായ ഗൗരവ് ഗുപ്ത നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. മനേക ഗാന്ധി നേതൃത്വം വഹിക്കുന്ന പിഎഫ്‌എയ്ക്ക് ഇതേക്കുറിച്ച്‌ വിവരങ്ങള്‍ ലഭിക്കുകയും ഉപഭോക്താവെന്ന വ്യാജേന ഇയാളെ ബന്ധപ്പെടുകയുമായിരുന്നു. സെക്ടര്‍ ‑51 സെവ്‌റോണ്‍ ബാങ്ക്വറ്റ് ഹാള്‍ റെയ്ഡ് ചെയ്താണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യംചെയ്തതില്‍ നിന്നാണ് എല്‍വിഷിന്റെ പേര് ലഭിച്ചത്.
20 മില്ലിലിറ്റര്‍ പാമ്പിന്‍ വിഷവും, അഞ്ച് മൂര്‍ഖൻ അടക്കം ഒമ്പത് പാമ്പുകളെയും പൊലീസ് പിടിച്ചെടുത്തു.

Eng­lish Sum­ma­ry: Snake ven­om at night par­ty; Case against YouTuber

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.