23 January 2026, Friday

സഖാവിന്റെ ജന്മഗൃഹത്തിൽ സാമൂഹ്യനീതി കേന്ദ്രം ഉയരും

Janayugom Webdesk
വൈക്കം
August 19, 2024 9:44 pm

പി കൃഷ്ണപിള്ളയുടെ പാദമുദ്രകൾ പതിഞ്ഞ കാരയിലെ പറൂപ്പറമ്പ് പുരയിടത്തിൽ സാമൂഹ്യനീതി കേന്ദ്രം ഉയരും. കോടികളുടെ കെട്ടിട സമുച്ചയമല്ല, അർത്ഥഗാംഭീര്യം കൊണ്ട്, പുത്തൻതലമുറയ്ക്കുവേണ്ടി കൃഷ്ണപിള്ള പകർന്നുനൽകിയ പാഠങ്ങൾ തുടിച്ചുനിൽക്കുന്ന മഹത്തരമായ സ്മാരകമായിരിക്കും ഇവിടെ നിർമിക്കുകയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. പി കൃഷ്ണപിള്ള സ്മാരക സാമൂഹ്യനീതി കേന്ദ്രം എന്ന നിലയിൽ പുതിയ തലമുറയ്ക്ക് ചരിത്രവഴികളിലേക്ക് വെളിച്ചം വീശുന്ന പഠനകേന്ദ്രമായി ഇത് മാറുമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.