25 December 2024, Wednesday
KSFE Galaxy Chits Banner 2

സാമൂഹ്യ ദ്രോഹികള്‍ വീടിന് തീയിട്ടു

Janayugom Webdesk
പാലക്കാട്
April 6, 2022 12:01 pm

ശ്രീകൃഷ്ണപുരം കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ വാക്കടയില്‍ സാമൂഹ്യദ്രോഹികള്‍ വീടിന് തീയിട്ടതായി പരാതി. പുരാതനമായ മണിയേടത്ത് പുത്തന്‍കളം വീടാണ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതെന്ന് ഉടമകള്‍  മണ്ണാര്‍ക്കാട് പൊലീസിന് നല്‍കിയ പാരാതിയില്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തീ പടരുന്നതു കണ്ട പ്രദേശവാസികള്‍കോങ്ങാട് അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. അവരെത്തിയപ്പോഴേക്കും വീടിന്റെ മുന്‍ഭാഗം കത്തിയിരുന്നു. മുകള്‍ നിലയിലേക്ക് തീപടരാതെ അണയ്ക്കാന്‍ കഴിഞ്ഞുവെന്ന് അഗ്നിരക്ഷാസേന ജീവനക്കാര്‍ പറയുന്നു.

ഡോഗ് സ്‌ക്വാഡും ‚വിരലടയാള വിദഗ്ദരംം സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചാതായാണ് പ്രാഥമിക വിലയിരുത്തല്‍. കൂടാതെ രണ്ട് ലക്ഷം രൂപയുടെ റബ്ബര്‍ ഷീറ്റും കത്തി നശിച്ചുവെന്ന് വീട്ടുടമകള്‍ അവകാശപ്പെട്ടു.

Eng­lish summary;Social mis­cre­ants set the house on fire

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.