9 December 2025, Tuesday

Related news

December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 6, 2025
December 3, 2025
December 1, 2025
December 1, 2025
November 30, 2025
November 29, 2025

കായികമേളയുടെ സാമൂഹിക ഉത്തരവാദിത്തം പ്രധാനപ്പെട്ടത്: മന്ത്രി പി എ മുഹമ്മദ് റിയാസ്

കായിക മേള സംഘാടക സമിതി ഓഫിസ് തുറന്നു
Janayugom Webdesk
തിരുവനന്തപുരം
September 24, 2025 9:55 pm

സ്‌കൂൾ കായിക മേളയ്ക്ക് ഇന്നത്തെ സമൂഹത്തിൽ നിർവേറ്റാനുള്ള ഉത്തരവാദിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സംഘാടക സമിതി ഓഫിസ് ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇന്ത്യയിൽ ഏറ്റവുമധികം കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന കായികമേളയാണ് കേരളത്തിൽ നടക്കുന്ന സ്‌കൂൾ കായികമേള. സമൂഹത്തിൽ പടരുന്ന ലഹരി വിപത്തും, ഡിജിറ്റൽ ഗെയിമുകളുടെ ഉപയോഗവും കുറയ്ക്കാൻ ഇത്തരം കായികമേളയിലൂടെ കായികപരമായ താല്പര്യം വിദ്യാർത്ഥികളിൽ വർദ്ധിപ്പിക്കണം. ചെറുപ്പത്തിലെ കായിക മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ തോൽക്കാൻ കൂടി പഠിക്കുകയാണ്. തോൽവിയിൽ നിന്ന് മാനസികമായി അതിജീവിക്കാനുള്ള ശേഷി കായികമത്സരങ്ങളിലൂടെ കുട്ടികൾക്ക് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരള സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇക്കൊല്ലം മുതൽ മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് സമ്മാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇത് ജില്ലകൾ തമ്മിൽ ആരോഗ്യകരമായ മത്സരം വളർത്തുവാനും കൂടുതൽ മികച്ച പ്രതിഭകളെ കണ്ടെത്തുവാനും സഹായിക്കും. ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ രംഗത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തുല്യത ഉറപ്പാക്കുന്നതിനും സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഒരു വിദ്യാർത്ഥിയുടെ സമഗ്രമായ വികസനത്തിന് കായികമത്സരങ്ങളും കലയും അവരുടെ ജീവിതത്തിന്റെ ഭാഗമാകണം. കായികക്ഷമതയും മാനസികാരോഗ്യവുമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അതിലേക്കുള്ള ശരിയായ ചുവടുവയ്പ്പാണ് കേരള സ്‌കൂൾ കായികമേള. കഴിഞ്ഞ വർഷം യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥികൾ കായികമേളയിൽ പങ്കെടുത്തത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് നമ്മുടെ കുട്ടികൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള കായിക താരങ്ങളുമായി മത്സരിക്കുവാൻ അവസരമൊരുക്കി. കഴിഞ്ഞ തവണ ആൺകുട്ടികളാണ് പങ്കെടുത്തത്. ഇത്തവണ യുഎഇയിൽ നിന്ന് പെൺകുട്ടികളും സ്‌കൂൾ കായികമേളയ്ക്ക് പങ്കെടുക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എംഎൽഎമാരായ ആന്റണി രാജു, ഐ ബി സതീഷ്, വി കെ പ്രശാന്ത്, എം വിൻസന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 22 മുതൽ 28 വരെ തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാന സ്‌കൂൾ കായിക മേള സംഘടിപ്പിക്കുന്നത്. മുൻവർഷത്തെ പോലെ ഇത്തവണയും ഒളിമ്പിക്‌സ് മാതൃകയിലാണ് കായിക മേള നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.