8 December 2025, Monday

കശ്മീരില്‍ സൈനികനെ കാണാതായി: ഭീകരര്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയം

Janayugom Webdesk
ശ്രീനഗർ
July 30, 2023 3:11 pm

കശ്മീരിൽ സൈനികനെ കാണാതായി പരാതി. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ, ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ റൈഫിൾമാൻ ജാവേദ് അഹമ്മദിനെയാണ് പെട്ടെന്ന് കാണാതായത്. ഈദിന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ജാവേദ്. ഇന്ന് തിരിച്ചെത്തി ഡ്യൂട്ടിയിൽ ചേരേണ്ടതായിരുന്നു ജാവേദ്. എന്നാൽ, വീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് ആറരയോടെ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ സൈനികൻ പിന്നീട് തിരിച്ചെത്തിയില്ല. രാത്രി 9 മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. അതേസമയം മാർക്കറ്റിന് സമീപത്ത് നിന്ന് കാർ കണ്ടെത്തി. കാറിൽ രക്തക്കറ കണ്ടെത്തിയതാണ് സംശയത്തിന് കാരണമായത്. 

തുടർന്ന് കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയിക്കുന്നുവെന്ന് കുടുംബാഗംങ്ങള്‍ ആരോപിച്ചു. 

Eng­lish Sum­ma­ry: Sol­dier miss­ing in Kash­mir: Sus­pect­ed to have been abduct­ed by terrorists

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.