23 January 2026, Friday

Related news

November 29, 2025
October 5, 2025
September 27, 2025
September 23, 2025
June 29, 2025
May 16, 2025
October 3, 2024
October 2, 2024
July 1, 2024
May 11, 2024

സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം; സമാധാനപരമായി പ്രതിഷേധിച്ച മേധാ പട്കറിനെ കസ്റ്റഡിയിലെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
October 2, 2024 12:59 pm

ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമാധാനപരമായി നിരാഹാരസമരം ചെയ്തുവന്ന മനുഷ്യാവകാശപ്രവര്‍ത്തക മേധാപട്കറിനെ കസ്റ്റഡിയിലെടുത്തു. ഡല്‍ഹി ഗുലാബ് വാതികയില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കവെയാണ് മേധാ പട്കറിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. മേധാ പട്കറിനൊപ്പം പ്രഫുല്‍ സാംത്ര, ഡോ. സുനിലം എന്നിവരെയും കസ്റ്റഡിയിലെടുത്തു.

ലഡാക്കിനെ സംരക്ഷിക്കണമെന്നും സംസ്ഥാന പദവി നല്‍കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ സോനം വാങ് ചുകിന്റെ നേതൃത്വത്തിലുളള സംഘത്തെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് മേധാ പട്കര്‍ നിരാഹാരം ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.