23 January 2026, Friday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026

ചില ക്രിക്കറ്റ് താരങ്ങള്‍ നഗ്നചിത്രങ്ങൾ അയച്ചു; അനായ ബംഗാര്‍

Janayugom Webdesk
മുംബൈ
April 19, 2025 9:30 pm

ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ. ചില താരങ്ങള്‍ നഗ്ന ചിത്രങ്ങള്‍ അയച്ചുതന്നിട്ടുണ്ടെന്നും ഒരു അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്ത് നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് അനായ വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആര്യന്‍, അനായ ബംഗാർ എന്ന പേരു സ്വീകരിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയപ്പോൾ‌ എന്നെ പിന്തുണച്ചവരും അപമാനിച്ചവരുമുണ്ട്. ക്രിക്കറ്റിലോ സമൂഹത്തിലോ പുറംലോകത്തിലോ തനിക്ക് യാതൊരു സ്ഥാനവുമില്ലെന്നും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചില താരങ്ങള്‍ പിന്തുണയ്ക്കുകയും മറ്റുചിലര്‍ അധിക്ഷേപിക്കുകയും ചെയ്തെന്നും അനായ പറഞ്ഞു. 

ചില ക്രിക്കറ്റ് താരങ്ങൾ എനിക്ക് തുടർച്ചയായി നഗ്നചിത്രങ്ങൾ അയയ്ക്കുമായിരുന്നു. ഒരു വെറ്ററൻ ക്രിക്കറ്റ് താരത്തോട് എന്റെ അവസ്ഥ വിശദീകരിച്ചപ്പോൾ കാറിൽ കയറാന്‍ എന്നോട് ആവശ്യപ്പെട്ടു. മോശം പെരുമാറ്റമായിരുന്നു അത്. ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെ പറ്റി ഒരിക്കല്‍പോലും ചിന്തിക്കേണ്ടിവരുമെന്ന് കരുതിയതല്ല. എന്നാല്‍ ഇപ്പോള്‍ വേദനാജനകമായ യാഥാര്‍ഥ്യത്തെ നേരിടുകയാണ്. യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, മുഷീർ ഖാൻ എന്നിവർക്കൊപ്പം ഞാൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാൽ എന്റെ വ്യക്തിത്വം ഞാൻ എപ്പോഴും മറച്ചുവച്ചിരുന്നു- അനായ കൂട്ടിച്ചേര്‍ത്തു കരിയര്‍ ആരംഭിക്കുന്ന കാലത്ത് ഇസ്ലാം ജിഖാന ക്ലബ്ബിനു വേണ്ടിയാണ് ആര്യന്‍ കളിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.