ചൈനയില്‍ അടുത്തിടെ വൈറലായ പുഴു മഴയ്ക്ക് പിന്നിലെ കാരണം തേടിയായിരുന്നു സോഷ്യല്‍ മീഡിയ. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്ക് മുകളിലേക്ക് പുഴിവിനെ പോലെ തോന്നിക്കുന്ന വസ്തു ചിതറി വീഴുന്നതാണ് അടുത്തിടെ വീഡിയോയില്‍ കണ്ടത്. അന്തര്‍ദേശിയ മാധ്യമങ്ങളില്‍ പോലും പുഴു മഴ വാര്‍ത്തയായിരുന്നു. കോവിഡ് മാത്രമല്ല ചൈനയില്‍ പലതും ഇങ്ങനെയുണ്ടാകുമെന്ന് ആളുകള്‍ വാര്‍ത്തയ്ക്ക് കമന്റ് ചെയ്തിരുന്നു.
പുഴുവിനെ വറുത്ത് കഴിക്കുന്ന നാട്ടില്‍ പിന്നെ പുഴു മഴയല്ലാതെ എന്ത് പെയ്യാനാണെന്ന് പൊലും കമന്റുകളുണ്ടായിരുന്നു. എന്നാല്‍ യാഥാർത്ഥ്യം മറ്റൊന്നാണ്. ചൈനയില്‍ പെയ്തത് പുഴുമഴയല്ല വിഡിയോയിൽ കാണുന്നത് കാറ്റ്കിൻസിനെയാണ്. പുഴുവിന് സമാനമായി കാണപ്പെടുന്ന പൂവ് മരത്തിൽ നിന്ന് പൊഴിഞ്ഞ് വീഴുന്നതാണ് വീഡിയോയില്‍ കണ്ടതെന്ന് ഒരുകൂട്ടര്‍ പറയുന്നത്. പൂക്കള്‍ കാറിന് മുകളിലേക്ക് പൊഴിഞ്ഞു വീഴുന്നതാണ് കണ്ടത്. പുഴുമഴയല്ലെന്ന് നിരവധി പേര്‍ പറയുന്നു.
‘Rain of worms’ floods Beijing
A “rain of worms” flooded Beijing this week, according to videos posted on social networks. In the images, it is possible to see the “animals” covering streets and vehicles. pic.twitter.com/V2uaX6Oowk
— The Rio Times (@TheRioTimes) March 8, 2023
English Summary;Some say that what rained in China was not rain; What then?
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.