18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024
December 8, 2024
December 8, 2024
December 6, 2024
December 6, 2024

ഇഷ്ടപ്പെടുന്നവരുണ്ടായിട്ടും ഒറ്റപ്പെടല്‍ അനുഭവിച്ചു: കോലി

Janayugom Webdesk
ന്യൂഡല്‍ഹി
August 18, 2022 10:37 pm

കരിയറില്‍ മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. തന്നെ ഇഷ്ടപ്പെടുന്നവരോടൊപ്പം ഒരു മുറിയിൽ ഇരിക്കുമ്പോഴും ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടെന്നും വിരാട് കോലി പ്രതികരിച്ചു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോലിയുടെ വെളിപ്പെടുത്തല്‍. ‘എന്നെ സ്‌നേഹിക്കുന്ന, എന്നെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ എന്നോടൊപ്പമുള്ളപ്പോഴും ഞാന്‍ ഒറ്റയ്ക്കായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലൂടെ പലരും കടന്നുപോയിട്ടുണ്ടാകും. ഇത് ഗുരുതരമായ പ്രശ്‌നമാണ്. എപ്പോഴൊക്കെ ശക്തനാകാന്‍ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം സങ്കടപ്പെടേണ്ടി വന്നിട്ടുണ്ട്.

ഒരാൾക്കു സ്വയം നഷ്ടമാകുമ്പോൾ, കുറച്ചു സമയമെടുത്ത് അതു തിരിച്ചുപിടിക്കണം. ഒരു കായിക താരമെന്ന നിലയിൽ നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണു പുറത്തെടുക്കേണ്ടത്. എന്നാൽ തുടർച്ചയായുള്ള സമ്മർദ്ദം മാനസിക ആരോഗ്യത്തെ ബാധിച്ചേക്കാം’-കോലി പറഞ്ഞു. അതിനിടയില്‍ രാജ്യാന്തര ക്രിക്കറ്റിലെ 14 വര്‍ഷം പിന്നിട്ടതിലെ സന്തോഷം പങ്കുവച്ചും കോലി സമൂഹമാധ്യമങ്ങളില്‍ എത്തി. 2008 ഓഗസ്റ്റ് 18നാണ് കോലി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

നിലവില്‍ ഫോം കണ്ടെത്താതെ ബുദ്ധിമുട്ടുകയാണ് കോലി. 2019ന് ശേഷം സെഞ്ചുറി നേടാനാവാതെ ബുദ്ധിമുട്ടുന്ന കോലിക്ക് നിലവില്‍ അര്‍ധസെഞ്ചുറി പോലും നേടാനാകുന്നില്ല. നിലവിലെ സിംബാബ്‌വെ പര്യടനത്തിലും വിശ്രമത്തിലായ കോലി വരുന്ന ഏഷ്യ കപ്പിലൂടെ തിരിച്ചുവരാണ് ശ്രമിക്കുന്നത്.

Eng­lish Sum­ma­ry: Some­times in a room full of peo­ple who love me, I felt alone: Virat Kohli
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.