23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായി; അപമാനത്താല്‍ മകന്‍ ആത്മഹത്യ ചെയ്തു, സംഭവം പാലക്കാട്

Janayugom Webdesk
പാലക്കാട്
August 9, 2023 3:12 pm

പാലക്കാട് പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന്റെ മനോവിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ആലത്തൂരാണ് സംഭവം. തരൂര്‍ സ്വദേശിയായ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്സോ കേസില്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

വിവരമറിഞ്ഞ് എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന 23‑കാരനായ മകന്‍ രാത്രി തന്നെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ വീട്ടുകാര്‍ വിളിച്ചെങ്കിലും യുവാവ് കതക് രുറന്നില്ല. ഇതോടെ വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ആലത്തൂര്‍ പൊലീസ് പറഞ്ഞു. സ്വാമിനാഥനെ ആലത്തൂര്‍ കോടതി ചൊവ്വാഴ്ച വൈകീട്ട് റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry: Son com­mits sui­cide after father arrest­ed in POCSO case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.