22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024

ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താൻ വൈകി; തൃശൂരിൽ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മകൻ

Janayugom Webdesk
തൃശൂർ
April 8, 2023 8:33 am

ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താൻ വൈകി എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മകൻ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തൃശ്ശൂരിലെ ചേർപ്പില്‍ കോടന്നൂരിനടുത്താണ് സംഭവം. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ റിജോ(25)യെ ചേർപ്പ് പൊലീസ് അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നുസംഭവം. വെൽഡിങ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് 5ന് പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏൽപ്പിച്ച് ഉറങ്ങി. എന്നാല്‍ വിളിക്കാൻ വൈകിയെന്നാരോപിച്ച് റിജോ പിതാവ് ജോയിയുമായി തർക്കത്തിലായി. വാക്കേറ്റത്തിനിടെ പ്രകോപിതനായ റിജോ പിതാവിനെ ഇടിച്ച് താഴെയിടുകയും തലപിടിച്ച് നിലത്തിടിക്കുകയും ചെയ്തുവെന്നാണ് വിവരം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോയിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ അച്ഛനെ മർദിച്ച വിവരം മകന്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.

Eng­lish Sum­ma­ry: son killed the father at thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.