6 December 2025, Saturday

Related news

December 6, 2025
November 28, 2025
November 24, 2025
November 6, 2025
November 4, 2025
November 4, 2025
October 13, 2025
July 15, 2025
July 15, 2025
July 12, 2025

സോണിയ അഗർവാളും, ജിനു ഇ തോമസും കേന്ദ്ര കഥാപാത്രങ്ങള്‍; ‘ബിഹൈൻഡ്’ പുതിയ പോസ്റ്റർ

Janayugom Webdesk
April 15, 2024 4:03 pm

തെന്നിന്ത്യൻ താരം സോണിയ അഗർവാളും, ജിനു ഇ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ സസ്പെൻസ് ത്രില്ലർ ‘ബിഹൈൻഡ്’ എന്ന ചിത്രം അവസാന ഘട്ട മിനുക്ക് പണിയിൽ. അമൻ റാഫി സംവിധാനം നിർവഹിച്ച ചിത്രം, പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ ഷിജ ജിനു ആണ് നിർമ്മിച്ചിരിക്കുന്നത്. ഷിജ ജിനു തന്നെയാണ് തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. മ്യൂസിക് പാർട്ണർ സരീഗമ ആണെന്ന് ഇന്നലെ സ്ഥിരീകരിചിരുന്നു. ഉടൻ തന്നെ ടീസറും ഗാനങ്ങളും സരീഗമ റിലീസ് ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞത്.

സോണിയ അഗർവാളെ കൂടാതെ മെറീന മൈക്കിൾ, നോബി മർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, സുനിൽ സുഖദ, വി. കെ. ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ, തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്ദീപ് ശങ്കറും ടി ഷമീർ മുഹമ്മദും ചേർന്നാണ്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് ആൻസാറും ചേർന്ന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ബി ജി എം മുരളി അപ്പാടത്ത്, എഡിറ്റർ വൈശാഖ് രാജൻ. ചീഫ് അസോസിയേറ്റ് വൈശാഖ് എം സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് മന്നലാംകുന്ന്, പി ആർ ഒ ശിവപ്രസാദ് പി, എ എസ് ദിനേശ്, സൂരജ് സുരേന്ദ്രൻ.

Eng­lish Sum­ma­ry: Sonia Aggar­w­al and Jinu E Thomas in the lead roles; ‘Behind’ new poster
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.