കോണ്‍ഗ്രസിന്‍റെ താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധി വൈദ്യപരിശോധനക്കായി വിദേശത്തേക്ക് പോകുമന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ് അറിയിച്ചു. പാര്‍ട്ടി എംപി രാഹുല്‍ഗാന്ധിയും, പ്രയങ്ക വധേരയും സോണിയക്ക് ഒപ്പം വിദേശത്തേക്ക് പോകുമെന്നും ജയറാം രമേഷ് അറിയിച്ചു.
തുടര്‍ന്ന് സെപ്റ്റംബര്‍ നാലിന് തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ നടക്കുന്ന മെഹാംഗൈപര്‍ഹല്ല ബോള്‍ റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നും ജയറാം രമേശ് വ്യക്തമാക്കി. സോണിയ ഗാന്ധി ഡല്‍ഹിക്ക് മടങ്ങുന്നതിന് മുമ്പ് രോഗിയായ അമ്മയെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ദ്രൗപതി മൂര്‍മുവിനെ ഡലഹിയിലെ രാഷ്ട്രപതി ഭവനിലെത്തി സോണിയ കണ്ടിരുന്നു. ഹിമാചല്‍ പ്രദേശിലെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ്ശര്‍മ്മ സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്നും രാജിവെച്ചതിനെ തുര്‍ന്ന് അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാജീവ് ശുക്ലയെ സോണിയ അദ്ദേഹത്തെ കാണുവാനായി ഹിമാചല്‍ പ്രദേശിലേക്ക് അയച്ചു. തുടര്‍ന്ന അദ്ദേഹം സോണിയ ഗാന്ധിയെ കാണും
English Summary:
Sonia Gandhi abroad for medical examination; Rahul and Priyanka will follow
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.