22 January 2026, Thursday

Related news

January 6, 2026
January 3, 2026
June 19, 2025
December 17, 2024
December 9, 2024
September 29, 2024
September 14, 2024
September 12, 2024
September 12, 2024
September 12, 2024

സീതാറാം യെച്ചൂരിക്ക് ആദരം അര്‍പ്പിച്ച് സോണിയഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2024 11:47 am

അന്തരിച്ച സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരിയ്ക്ക് ആദരം അര്‍പ്പിച്ച് കോണ്‍ഗ്രസ്നേതാവ് സോണിയാഗന്ധി,ഡല്‍ഹി എകെജി ഭവനില്‍ എത്തിയാണ് സോണിയാ ആദരമര്‍പ്പിച്ചത്.യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ പൊതുദര്‍ശനം തുടരും. 

ശേഷം വിലപായാത്രയോടെ ഡല്‍ഹി എംയിലെത്തി മൃതദേഹം കൈമാറും .ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡല്‍ഹി എംയിസിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3.05 ഓടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. യെച്ചൂരി വിടവാങ്ങുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയിൽ നിന്ന നേതാവിനെയാണ്.എസ് എഫ് ഐയിലൂടെ പൊതുജീവിതം ആരംഭിച്ച യെച്ചൂരി, രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറിയത് ആകസ്മികമായല്ല. സിപിഐ(എം) ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി.

2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. ഉജ്ജ്വല പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. ആധുനികകാലത്ത് ഇന്ത്യയില്‍ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ ഏറ്റവും ശക്തനും പ്രാപ്തനുമായ ഒരു നേതാവിനെയാണ് യെച്ചൂരി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.