23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 11, 2026
January 8, 2026
January 7, 2026
January 6, 2026
January 2, 2026
December 27, 2025

സോണിയ ​ഗാന്ധിക്ക് മാരക അസുഖമായിരുന്നു, പോറ്റി കെട്ടിയത് പൂജിച്ച ചരട് ; വിവാദ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ബി ആർ എം ഷെഫീർ

Janayugom Webdesk
തിരുവനന്തപുരം
January 2, 2026 6:38 pm

സോണിയ ​ഗാന്ധിക്ക് മാരക അസുഖമായിരുന്നുവെന്നും ശബരിമല സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കെട്ടിയത് പൂജിച്ച ചരടാണെന്നുമുള്ള വിവാദ വെളിപ്പെടുത്തലുമായി കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷെഫീർ. അടൂർ പ്രകാശും ആന്റോ ആന്റണിയും ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കുവാൻ ശ്രമിക്കുമ്പോഴുള്ള ഷഫീറിന്റെ വെളിപ്പെടുത്തൽ നേതൃത്വത്തിന് തലവേദനയായി.

 

സോണിയ ​ഗാന്ധിക്ക് ചരട് കെട്ടി കൊടുക്കുമ്പോൾ പോറ്റിയുടെ പേരിൽ കേസുണ്ടോ എന്നതാണ് ബിആർഎം ഷെഫീറിന്റെ മറ്റൊരു വാ​ദം. സ്വകാര്യ ചാനൽ ചർച്ചയിലാണ്‌ ഷെഫീറിന്റെ പരാമർശം. വിളിച്ചാൽ വിളി കേൾക്കുന്ന ദൈവമാണ്‌ ശബരിമല അയ്യപ്പൻ. അതിനാലാണ്‌ അവിടെ നിന്നുള്ള ചരട്‌ പൂജിച്ചു കൊണ്ടുവന്നത്‌. പോറ്റി കെട്ടിയ ചരടിനെ അങ്ങനെ കണ്ടാൽ മതിയെന്നും ഷെഫീർ പറഞ്ഞു. ഉണ്ണികൃഷ്‌ണൻ പോറ്റി രണ്ട്‌ തവണയാണ്‌ സോണിയയെ ഡൽഹിയിലെ ഒ‍ൗദ്യോഗിക വസതിയിൽ സന്ദർശിച്ചത്‌. സ്വർണം വാങ്ങിയ ആളും പോറ്റിക്കൊപ്പമുണ്ടായിരുന്നു. അതിന്റെ ചിത്രവും പുറത്തുവന്നിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.