ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ ആദ്യ രാജ്യമായ ദക്ഷിണാഫ്രിക്കയില്‍ നിന്നും ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതായി ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരോ ഒരു വാക്സിനും സ്വീകരിക്കാത്തവരോ ആണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണ്‍ വകഭേദം മറ്റ് വകഭേദങ്ങളെക്കാള്‍ വ്യാപന ശേഷിയുള്ളതായി പല പഠനങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ ബാധിതരിലുണ്ടായിരിക്കന്ന കുറവ് ജനങ്ങളില്‍ ആശ്വാസം പകരുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ ഇതുവരെ 578 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലാണ് ഏറ്റവുമധികം പേര്‍ക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയും കേരളവുമാണ് തൊട്ടു പിന്നില്‍. 151 പേര്‍ക്ക് ഒമിക്രോണ്‍ ഭേദമായതായും മന്ത്രാലയം അറിയിച്ചു.
English summary; South Africa has the lowest number of omicron cases
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.