27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 25, 2025
April 24, 2025
April 24, 2025
April 23, 2025
April 21, 2025
April 20, 2025
April 19, 2025
April 19, 2025
April 15, 2025

രാമുവിന്റെ മനൈവികൾ ഹിറ്റ് ഗാനങ്ങളുമായി എസ്.പി വെങ്കിടേഷ് വീണ്ടും

Janayugom Webdesk
November 11, 2024 6:20 pm

“മോഹഭാവം തരളമായ്…” ഭാവ ഗായകൻ ജയചന്ദ്രന്റെ ശബ്ദമാധുര്യത്തിൽ പ്രേഷകരെ വശീകരിച്ച ഗാനത്തിലൂടെ, ഒരു കാലത്ത് മലയാളത്തിന് മികച്ച ഗാനങ്ങൾ സമ്മാനിച്ച, സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് മലയാളത്തിൽ തിരിച്ചു വരുന്നു. സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിലാണ്, എസ്.പി.വെങ്കിടേഷിന്റെ ഈ മികച്ച ഗാനം കടന്നുവരുന്നത്. കവിയും, സാഹിത്യകാരനും, ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളുമായ വാസുഅരീക്കോടാണ് ഈ ഹിറ്റ് ഗാനത്തിന്റെ രചയിതാവ്.ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നതും വാസു അരീക്കോടാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.

വാസു അരീക്കോടിനൊപ്പം, പ്രഭാകരൻ നറുകര, ജയചന്ദ്രൻ എന്നിവരാണ് മറ്റ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചത്. തമിഴ് പതിപ്പിനു വേണ്ടി വൈര ഭാരതി ഗാനരചന നിർവഹിച്ചു. മലയാളം, തമിഴ് പതിപ്പുകൾക്ക് സംഗീതം നിർവഹിച്ചത് എസ്.പി വെങ്കിടേഷാണ്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലം. പുതിയ അവതരണ ശൈലി. സ്ക്രീനിൽ അധികം കാണാത്ത മുഖങ്ങളൂടെ തകർപ്പൻ അഭിനയം. ഭ്രമ യുഗം, ഗുരുവായൂർ അമ്പലനടയിൽ, കൽക്കി, ടർബോ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സൗണ്ട് എഞ്ചിനീയർ രാജാ കൃഷ്ണൻ, എസ്.പി വെങ്കിടേഷ്, തുടങ്ങിയ മികച്ച സാങ്കേതിക പ്രവർത്തകരുടെ മികച്ച പ്രകടനം എന്നീ മേന്മകൾ കൊണ്ട് രാമുവിൻ്റെ മനൈവികൾ എന്ന ചിത്രം ശ്രദ്ധേയമായിരിക്കുന്നു. മല്ലി എന്ന ആദിവാസി പെൺകുട്ടിയുടെ, മലയാള സിനിമ ഇതുവരെ കാണാത്ത പുതുമയുള്ള പ്രണയകഥ അവതരിപ്പിക്കുകയാണ് രാമുവിൻ്റെ മനൈവികൾ എന്ന ചിത്രം. തമിഴിലും, മലയാളത്തിലുമായി ചിത്രീകരിക്കുന്ന ചിത്രമാണിത്.ബാലു ശ്രീധർ നായകനാകുന്ന ചിത്രത്തിൽ, ആതിരയും, ശ്രുതി പൊന്നുവുമാണ് നായികമാർ.

എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിക്കുന്ന രാമുവിൻ്റെ മനൈവികൾ സുധീഷ് സുബ്രഹ്മണ്യം രചന, സംവിധാനം നിർവ്വഹിക്കുന്നു. സംഭാഷണം — വാസു അരീക്കോട്, ഛായാഗ്രഹണം — വിപിന്ദ് വി രാജ്, ഗാനങ്ങൾ — വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ ‚വൈരഭാരതി (തമിഴ്), സംഗീതം — എസ്.പി. വെങ്കിടേഷ്, ആലാപനം — പി.ജയചന്ദ്രൻ, രഞ്ജിത്ത് ഉണ്ണി, വി.വി.പ്രസന്ന, നിമിഷ കുറുപ്പത്ത്, എഡിറ്റിംഗ് ‑പി.സി.മോഹനൻ, ഓഡിയോഗ്രാഫി — രാജാ കൃഷ്ണൻ, കല — പ്രഭ മണ്ണാർക്കാട്, മേക്കപ്പ് ‑ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരാക്ഷൻ, കോസ്റ്റ്യൂം — ഉണ്ണി പാലക്കാട്, അസോസിയേറ്റ് ഡയറക്ടർ ‑എം.കുഞ്ഞാപ്പ ‚അസിസ്റ്റൻ്റ് ഡയറക്ടർ — ആദർശ് ശെൽവരാജ്, സംഘട്ടനം — ആക്ഷൻ പ്രകാശ്, നൃത്തം — ഡ്രീംസ് ഖാദർ, പ്രൊഡക്ഷൻ മാനേജർ — വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ — മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, സ്റ്റിൽ — കാഞ്ചൻ ടി.ആർ, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം — എം.വി.കെ. ഫിലിംസ് ത്രൂ സൻഹ സ്റ്റുഡിയോ. ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സി.എ.വിൽസൺ, മനോജ് മേനോൻ, ഭാഗ്യനാഥൻ, സനീഷ്, ബീന, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു. മധുര, പൊള്ളാച്ചി, അട്ടപ്പാടി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ രാമുവിൻ്റെ മനൈവികൾ നവംബർ 22 — ന് തീയേറ്ററിലെത്തും.

അയ്മനം സാജൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.