ചടയമംഗലം പൊലീസ് സ്റ്റേഷന്റെയും ചടയമംഗലം ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായി ബോധവൽക്കരണ ക്ലാസും സ്വയംപ്രതിരോധ പരിശീലനവും നടത്തി. ചടയമംഗലം പൊലീസ് ഇൻസ്പെക്ടർ ബിജു വി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജെ പി ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പി ആർ ഷീലാകുമാരിയമ്മ സ്വാഗതം പറഞ്ഞു. ചടയമംഗലം പൊലീസ് സബ്ഇൻസ്പെക്ടർ പ്രിയ പി എം, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ സുനിൽ എ, ജലീസ എ, സിവിൽ പൊലീസ് ഓഫീസർ അനീഷ് തുടങ്ങിയവർ സംസാരിച്ചു. അൻസി ലാൽ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.