നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും. റദ്ദായിപ്പോയ ഓര്‍ഡിനന്‍സുകള്‍ക്കു പകരം നിയമ നിര്‍മ്മാണം നടത്തുന്നതിനുവേണ്ടിയാണ് അടി യന്തരമായി സമ്മേളനം ചേരുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം സെപ്റ്റംബര്‍ രണ്ടിന് പിരിയും.
ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളെ അനുസ്മരിച്ചുള്ള പ്രത്യേക യോഗം ചേരും. മറ്റ് നടപടികള്‍ ഉണ്ടാകില്ല. നാളെ 2022ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ബില്‍, കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ബില്‍, 2021ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍, 24ന് ദി കേരള ലോകായുക്ത(ഭേദഗതി), ദി കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (അഡിഷ ണല്‍ ഫങ്ഷന്‍സ് അസ്‌റെസ്‌പെറ്റ്‌സ് സെര്‍ട്ടന്‍ കോര്‍പറേഷന്‍സ് ആന്റ് കമ്പനീസ് അമെന്റ്‌മെന്റ് ), കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്ലുകളുടെ അവ തരണത്തിനും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കണമെന്ന പ്രമേയത്തിന്റെ പരിഗണനയ്ക്കും വിനിയോഗിക്കും.
English summary; Special Assembly session from today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.