ഏതെങ്കിലും സാഹചര്യത്തിൽ വാഹനങ്ങൾ കെട്ടിവലിക്കേണ്ടി വരികയാണെങ്കിൽ പ്രത്യേക ജാഗ്രത വേണമെന്ന് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം ആലുവയിൽ ഓട്ടോ കെട്ടിവലിച്ച കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞിരുന്നു. തുടർന്നാണ് എംവിഡിയുടെ മുന്നറിയിപ്പ്. ഇരുചക്രവാഹനം ഒരിക്കലും മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കാൻ പാടില്ലെന്നും കെട്ടി വലിക്കുമ്പോൾ പരമാവധി വേഗപരിധി 25 kmphൽ കൂടാൻ പാടില്ലെന്നും എംവിഡി പറഞ്ഞു. ലൈറ്റുകൾ പ്രവർത്തിക്കാതെ രാത്രിയിലോ ഇരുട്ടത്തോ, മോശം കാലാവസ്ഥയിലോ ഡ്രൈവർ ഒരു വാഹനം കെട്ടി വലിക്കരുത്. മറ്റൊരു റോഡിലേക്ക് തിരിയൽ, യു ടേൺ തിരിയൽ പോലുള്ള സന്ദർഭങ്ങളിലും പ്രത്യേകിച്ച് മറ്റൊരു റോഡിനു കുറുകേ പോകേണ്ട സമയങ്ങളിൽ അത്യന്തം ശ്രദ്ധയോടെ നിങ്ങേണ്ടതും പറ്റുമെങ്കിൽ ഒരാളുടെ സഹായത്താൽ മറ്റു വശങ്ങളിൽ നിന്നുള്ള വാഹനങ്ങനെ നിയന്ത്രിച്ചു കൊണ്ട് മാത്രം മുന്നോട്ടു പോകുന്നതും അപകടങ്ങൾ ഒഴിവാക്കുമെന്ന് എംവിഡി പറഞ്ഞു.
ENGLISH SUMMARY;MVD warnings Special care should be taken when towing vehicles
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.