സംസ്ഥാനത്ത് സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയിലെ ജീവനക്കാര്‍ ജോലിസമയത്ത് നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്പെഷ്യൽ ഡ്രൈവ് നടത്തി റിപ്പോർട്ട് സമർപ്പിക്കാന്‍ നിര്‍ദേശം. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഡ്രൈവർമാർ, കണ്ടക്‌ടർമാർ എന്നിവർ ജോലി സമയത്ത് നിയമം അനുശാസിക്കുന്ന രീതിയിലുള്ള യൂണിഫോമും, അതില്‍ പേര്, നമ്പർ എന്നിവ രേഖപ്പെടുത്തിയ ബാഡ്ജും ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുറപ്പ് വരുത്താന്‍ സ്പെഷ്യൽ ഡ്രൈവ് നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.